കടമ്പനാട് : കടമ്പനാട് എമ്പട്ടാഴി ഏലായിൽ ജൈവകർഷകനായ എസ്.ഐ കെ.മണി കൃഷിചെയ്ത ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.പറക്കോട് എ.ഡി.എം റോഷൻ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപിന് ആദ്യ വിളവ് നൽകി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം വിമലമധു , ലിന്റോ , ബാബു ജോൺ , സബ്ന ഷിബു , മോഹനൻ ബി. പി, പി ,ഹരികുമാർ , ലിനുപാപ്പച്ചൻ ശ്രീലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു .