 
മല്ലപ്പള്ളി : മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയും വർക്ക് ഷോപ്പും നിറുത്തലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി മല്ലപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ബി .ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശ് വടക്കേമുറി, വൈസ് പ്രസിഡന്റ് ജയൻ ചെങ്കല്ലിൽ , വിനോദ് കുന്നന്താനം, വിജയൻകുട്ടി, ഹരി പേരകത്ത് , ആനന്തൻ എം.പി, പ്രദീപ് അയിരൂർ ,ഗിരിജാദേവി, ഗീത, അനിരുദ്ധൻ, പ്രസാദ് നാരകത്താനി, സന്തോഷ് സൗപർണ്ണിക എന്നിവർ സംസാരിച്ചു.