 
റാന്നി: അത്തിക്കയം പാലത്തിൽ ലോറി ഇടിച്ചു കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പിനു കേടുപാടുകൾ സംഭവിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ അത്തിക്കയത്തുനിന്നും പെരുനാട് വഴിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. രണ്ട് പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വാഹനം അമിത വേഗതിയിൽ അല്ലാത്തതിനാലാണ് വൻ ഒഴിവായത്. കൈവരി തകർന്നിരുന്നെങ്കിൽ ലോറി പുഴയിലേക്ക് മറിയാൻ സാദ്ധ്യത ഉണ്ടായിരുന്നു. ഒരു വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ വാഹനം ഇടിച്ചു പാലത്തിന്റെ കൈവരി തകർന്നിരിക്കുകയാണ്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും ഇതുവരെയും നടപടികൾ ഒന്നുമുണ്ടായിട്ടില്ല. പൈപ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും കുടിവെള്ള വിതരണം തുടങ്ങിയിരുന്നില്ല.