check

പത്തനംതിട്ട : ശബരിമല പൂങ്കാവനത്തിനുള്ളിലെ പ്ലാപ്പള്ളി മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ മന്ദിരത്തിന്റെയും ഇലവുങ്കൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. ജയപ്രസാദ്, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പങ്കെടുക്കും.