 
റാന്നി: പെരുന്തേനരുവി റോഡിൽ നിന്നും വെച്ചൂച്ചിറ- ചാത്തൻതറ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം സ്ഥിരം അപകട മേഖലയായി മാറുന്നു. ഇന്നലെ വൈകിട്ട് 4.30ന് മണ്ണടിശാല സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. പെരുന്തേനരുവി റോഡിലെ കുത്തു കയറ്റം കയറി വരുന്ന വാഹനം വെച്ചൂച്ചിറ ഭാഗത്തേക്കുള്ള കൊടും വളവ് തിരിയുമ്പോളാണ് അപകടം നടക്കുന്നത്. ഇത്തരത്തിൽ അഞ്ചാമത്തെ അപകടമാണ് ഇവിടെ നടന്നത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച റോഡിൽ ഇടിതാങ്ങി സ്ഥാപിച്ചിട്ടില്ല. സ്ഥിരം അപകട മേഖലയായ ഇവിടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.