കോന്നി: കോന്നി താലൂക്കിൽ റവന്യൂ അദാലത്ത് നടത്തി. 55 അപേക്ഷകളിൽ 26 എണ്ണം തീർപ്പാക്കി. നിലം ഇനത്തിലുള്ള ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിച്ചുള്ള അന്തിമ ഉത്തരവ് അപേക്ഷകർക്ക് വിതരണംചെയ്തു. തീർപ്പാക്കാൻ ബാക്കിയുള്ള അപേക്ഷകളും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സമയബന്ധിതമായി ഉത്തരവ് നൽകാനായി വീണ്ടും അദാലത്ത് വിളിച്ചുചേർക്കും. കെ.യു ജനീഷ്‌കുമാർ എം.എൽ.എ ,അടൂർ ആർ.ഡി.ഒ തുളസീധരൻ പിള്ള, കോന്നി തഹസിൽദാർ കെ.ശ്രീകുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ സി.കെ. സജീവ് കുമാർ,കെ.സുരേഷ്, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.