 
പന്തളം: പാൽ ഉൽപാദനരംഗത്ത് വലിയനേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സമഗ്ര സഹകരണ പരിപാടിയുടെ ഭാഗമായി ക്ഷീരവികസന വകുപ്പ് പത്തനംതിട്ട ജില്ലാ ഗുണനിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മാവര ക്ഷീരോൽപാദക സംഘത്തിൽ നടന്ന പാൽ ഉപഭോക്താക്കളുടെ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗൺസിലർ അച്ചൻകുഞ്ഞ് ജോൺ അദ്ധ്യക്ഷനായിരുന്നു. സംഘം പ്രസിഡന്റ് പ്രൊഫ. കൃഷ്ണപിള്ള , ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അനിത.പി, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ സിന്ധു.ആർ, നഗരസഭാകൗൺസിലർമാരായ ഉഷാ മധു, കോമളവല്ലി തുടങ്ങിയവർ സംസാരിച്ചു.