ചെങ്ങന്നൂർ: വെണ്മണി ഒ.ഐ.ഒ. പി മൂവ്മെന്റിന്റെ ചെങ്ങന്നൂർ മണ്ഡലം കൺവെൻഷൻ 13ന് വൈകിട്ട് 4.30ന് വെണ്മണി തെക്കടത്ത് കോയിക്കൽ ബ്ളസ്സൻ ജേക്കബിന്റെ ഭവനാങ്കണത്തിൽ നടത്തും. സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ബ്ളസ്സൻ ജേക്കബ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സാം.കെ.ചാക്കോ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് റോയി വി.ജോസഫ്, ജില്ലാ സെക്രട്ടറി സാലസ് ജേക്കബ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. മെമ്പർഷിപ്പ് വിതരണോദ്ഘാടനവും യോഗത്തിൽ ഉണ്ടായിരിക്കും.