 
പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 238 ാമത്തെയും 240 ാമത്തെയും വീടുകൾ തിരുവില്ലാമല പൂക്കോട്ടു തൊടി ജയപ്രകാശിനും ചക്ക ച്ചങ്ങാട് അടികാട്ടിൽ ബിന്ദു കൃഷ്ണൻകുട്ടിക്കും നൽകി. വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസിന്റെ നിർദ്ദേശാനുസരണം ജോൺ, നിത എന്നിവരുടെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്.
താക്കോൽ ദാനവും ഉദ്ഘാടനവും ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ, വാർഡ് മെമ്പർ രാമചന്ദ്രൻ, അരുൺ എഴുത്തച്ഛൻ., കെ.പി ജയലാൽ., ടി .പി രവികുമാർ എന്നിവർ പ്രസംഗിച്ചു.