പത്തനംതിട്ട: മെഴുവേലി ശ്രീനാരായണഗുരു കോളേജിൽ നടന്ന വനിതാദിനാചരണം പ്രിൻസിപ്പൽ പ്രൊഫ.മാലൂർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ടി.കെ ശ്രുതി, സ്റ്റാഫ് സെക്രട്ടറി പ്രൊഫ. പി. ജി. അജിത, വിമൻസ് കോർഡിനേറ്റർ ഡോ. പി .എസ്. രേഖ, പ്രൊഫ. അഖിലാ മുരളീധരൻ, പ്രൊഫ. ഇ. എസ് ശ്രീജ,വനിതാവേദി കൺവീനർ സിജി മാത്യു എന്നിവർ പ്രസംഗിച്ചു. ആര്യലക്ഷ്മി എസ്. നായർ സ്വയം പ്രതിരോധമാർഗങ്ങൾ പരിശീലിപ്പിച്ചു.