 
തിരുവല്ല : നഗരമദ്ധ്യത്തിലെ ആളൊഴിഞ്ഞ പുരയിടത്തിലെ മുളങ്കാടിന് തീപിടിച്ചു. വൈ.എം.സി.എ ജംഗ്ഷനിൽ സിംഹാസന പള്ളിക്ക് സമീപത്തെ അരയേക്കർ വരുന്ന പുരയിടത്തിലാണ് തീ പിടിച്ചത്. ഇന്നലെ രാവിലെ 11നാണ് സംഭവം. തീപടരുന്നത് കണ്ട് സമീപത്തെ സ്ഥാപന ഉടമ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി 12 മണിയോടെ തീ അണച്ചു. നാശനഷ്ടങ്ങൾ സംഭവിച്ചില്ല.