 
പത്തനംതിട്ട: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ചൻകോവിൽ ഗിരിജൻ കോളനി നിവാസി രാജീവ് (സുനിൽ-35)നെ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി വിവിധ വകുപ്പ് പ്രകാരം 60 വർഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. . പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണിന്റേതാണ് വിധി.
2015 ൽ അച്ചൻകോവിലിൽ നിന്ന് ജോലിക്ക് കോന്നിയിലെത്തിയ രാജീവ് കൊക്കാത്തോട്ടിലുള്ള വീട്ടിൽ താമസിച്ചിരുന്ന ദിവസങ്ങളിലാണ് പീഡിപ്പിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിന്റെ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് കോന്നി സി.ഐ ആയിരുന്ന ആർ ജോസാണ്.