ചെങ്ങന്നൂർ: മൂന്ന് വയസുകാരിയെ കുളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ റിങ് , സാന്ത്വന ദമ്പതികളുടെ മകൾ മാനിഷയാണു മരിച്ചത്. പാണ്ടനാട് പടിഞ്ഞാറ് ഇഷ്ടികക്കമ്പനിയിൽ ജോലി ചെയ്യുകയാണ് ഇരുവരും. ഇന്നലെ വൈകിട്ട് നാലരയോടെ കുഞ്ഞിനെ കാണാതായതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടതെന്നു പൊലീസ് പറഞ്ഞു. കളിക്കുന്നതിനിടെ കുളത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം.