 
തിരുവനന്തപുരം: മഹാകവി ഉള്ളൂർ രചിച്ച പ്രേമസംഗീതം എന്ന കവിത ശാസ്ത്രീയ സംഗീത രൂപത്തിൽ ചിട്ടപ്പെടുത്തി നിയമസഭയിലുൾപ്പെടെ സ്വദേശത്തും വിദേശത്തും നൂറിലധികം വേദികളിലവതരിപ്പിച്ച ഡോ.മണക്കാല ഗോപാലകൃഷ്‌ണനെ ഉള്ളൂർ സ്‌മാരക ഗവേഷണ കേന്ദ്രം പുരസ്‌കാരം നൽകി ആദരിക്കും.ഉള്ളൂരിന്റെ 145-ാമത് ജന്മദിനാഘോഷ ചടങ്ങിൽ മന്ത്രി ആന്റണി രാജു പുരസ്‌കാരം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.