തിരുവല്ല: അഴിയിടത്തുചിറ ഗവ. ഹൈസ്‌കൂളിൽ പുതിയ പ്രി-പ്രൈമറി ക്ലാസ്‌മുറി ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ആർ. പ്രസീന ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക തങ്കമണി വി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ദീപക് ജോൺസ്, മധുകുമാർ, എൻ.നിയാസ് എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.