തിരുവല്ല: നാഷണൽ ഫെഡറേഷൻ ഒഫ് പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ തിരുവല്ല ഡിവിഷൻതല ധർണ നടത്തി. ജി.ഡി.എസ്. ജീവനക്കാരുടെ അവകാശങ്ങൾ കവരുന്ന ഉത്തരവുകൾ പിൻവലിക്കുക,കമലേഷ് കമ്മിറ്റി റിപ്പോർട്ടിലെ അനുകൂല ശുപാർശകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജി.ഡി.എസ്. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മൃദുല മോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് സി യൂണിയൻ ഡിവിഷണൽ സെക്രട്ടറി വി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ഉണ്ണികൃഷ്ണൻ, ഷിബു ദാനിയേൽ, തോമസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.