തിരുവല്ല: നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് അപേക്ഷകൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. 2022-23 സാമ്പത്തികവർഷം മുതലുള്ള അപേക്ഷകൾക്കാണ് ഓൺലൈൻ സംവിധാനം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ലൈസൻസ് ഫീസ് അടച്ചവരും ഓൺലൈൻ സംവിധാനത്തിലേക്ക് മാറണം. മാർച്ച് അവസാനത്തിനകം നഗരസഭാ ഓഫീസിൽ എത്തി നടപടിക്രമങ്ങൾ പൂർത്തീകരിക്കാം. 31 വരെ പിഴകൂടാതെ ലൈസൻസ് ഫീസ് അടയ്ക്കാം. citizen.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്.