തിരുവല്ല: തുകലശേരി സി.എസ്.ഐ ബധിര വിദ്യാലയത്തിന്റെ 84 -ാം വാർഷിക സമ്മേളനവും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ടി.എം ജിജി, അദ്ധ്യാപികമാരായ ആനി ജോസഫ്, സ്നേഹ പ്രഭ തോമസ്, അച്ചാമ്മ .ഡി എന്നിവർക്കുള്ള യാത്രയയപ്പും 15ന് രാവിലെ 10.30ന് സ്കൂൾ അങ്കണത്തിൽ നടക്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. റവ. അലക്സ് പി.ഉമ്മൻ അദ്ധ്യക്ഷത വഹിക്കും. ബിഷപ്പ് തോമസ് സാമുവൽ മുഖ്യപ്രഭാഷണം നടത്തും.