മല്ലപ്പള്ളി : കൊവിഡിന്റെ മറവിൽ ജനകീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ. പി. സി. സി. രാഷ്ട്രീയകാര്യ സമിതി അംഗം പി. ജെ. കുര്യൻ പറഞ്ഞു. മല്ലപ്പള്ളി - ആനിക്കാട് - കോട്ടാങ്ങൽ കുടിവെള്ളപദ്ധതി പൂർത്തീകരിക്കാത്തതിലും മല്ലപ്പള്ളി കെ. എസ്
ആർ. ടി. സി. ഡിപ്പോയിലെ വർക്ക് ഷോപ്പ് നിറുത്തലാക്കിയതിലും പ്രതിഷേധിച്ച് കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്നധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. റെജി തോമസ്, സജി ചാക്കോ, ജി. സതീഷ് ബാബു, മാത്യു ചാമത്തിൽ, കോശി പി. സക്കറിയ, ലാലു തോമസ്, പി. റ്റി. എബ്രഹാം, പി. ജി. ദിലീപ് കുമാർ, സുരേഷ് ബാബു പാലാഴി, കീഴ് വായ്പൂര് ശിവരാജൻ, ഇ. കെ. സോമൻ, ചെറിയാൻ വർഗീസ്, പ്രസാദ് ജോർജ്, എം. കെ. സുബാഷ് കുമാർ, റ്റി. ജി. രഘുനാഥപിള്ള, റ്റി. പി. ഗിരീഷ് കുമാർ,ലിൻസൺ പറോലിക്കൽ, സാബു മരുതേൻകുന്നേൽ, എം. ജെ. ചെറിയാൻ, മാന്താനം ലാലൻ, മണിരാജ് പുന്നിലം, തോമസ് തമ്പി, കെ. ജി. സാബു, സാം പട്ടേരി, സുനിൽ നിരവുപുലം, തമ്പി കോട്ടചേരിൽ, സജി പൊയ്കുടിയിൽ, സാജൻ എബ്രഹാം, അഖിൽ ഓമനക്കുട്ടൻ, ഗ്രേസി മാത്യു, സിന്ധു സുബാഷ്, ബെൻസി അലക്സ്, ഗീത കുര്യാക്കോസ്, പ്രമീള വസന്ത് മാത്യു, സൂസൻ തോംസൺ, ജ്ഞാനമണി മോഹനൻ, റെജി പണിക്കമുറി, റെജി ചാക്കോ, കെ. പി. ഫിലിപ്പ്, അജിമോൻ കയ്യാലാത്ത്, നിതിൻ കൊല്ലറക്കുഴി, ബിന്ദു മേരി തോമസ്, ലിൻസിമോൾ തോമസ്, ഗീത ശ്രീകുമാർ, മേരി തോമസ്, മാലതി സുരേന്ദ്രൻ, മീരാൻ സാഹിബ്, പി. കെ. ശിവൻകുട്ടി, അനില ഫ്രാൻസിസ്, അനിത ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.