gst
വ്യാപാരി വ്യവസായി ഏകോപന സമിതി ജി.എസ്.ടി ഒാഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് എ.ജെ ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : അനാവശ്യ പരിശോധനകളിലൂടെയും ടെസ്റ്റ് പർച്ചേസിന്റെയും കാലഹരണപ്പെട്ട വാറ്റ് നിയമങ്ങളുടെ പേരിലും വ്യാപാരി സമൂഹത്തെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജി.എസ്.ടി ഒാഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പത്തനംതിട്ട വ്യാപാര ഭവന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന് സമീപമുള്ള ജി.എസ്.ടിഓഫീസിന് മുന്നിൽ സമാപിച്ചു. ധർണ്ണ സമിതി ജില്ലാ പ്രസിഡന്റ് എ.ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ ഏറെ നാശനഷ്ടം സഹിക്കേണ്ടി വന്ന വ്യാപാരി സമൂഹത്തോട് കൊവിഡ് കാലത്തും സർക്കാർ പ്രതികൂല നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വൈസ് പ്രസിഡന്റ് പ്രസാദ് ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ഇ മാത്യു, എൻ.എം ഷാജഹാൻ, കൂടൽ ശ്രീകുമാർ, എ.നൗഷാദ് റാവുത്തർ, എം.സലിം, വിനോദ് സെബാസ്റ്റിയൻ, ജി.തോമസ് കുട്ടി, വി.എം.സദാശിവൻപിള്ള, അംബുജാക്ഷൻ, കെ.ജി.ശ്രീകുമാർ, സി.വി.മാത്യു, വി.എസ്.ഷജീർ, ഇ.ഡി.തോമസ്‌കുട്ടി, തോമസ്‌കുട്ടി മണിമലെത്ത്, എം.സ്റ്റാൻലി, അലക്‌സ്, സജി എം. മാത്യു, ഗീവർ ജോസ്, ശശി ഐസക്, ടി.ടി അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി