peace
സമാധാന സൗഹൃദ പ്രാർത്ഥന സംഗമം ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എല്ലാ യുദ്ധങ്ങളും ആരംഭിക്കുന്നത് മനുഷ്യമനസുകളിലാണെന്നും സമാധാനവാഹകരായി മനസിനെ മാറ്റി അനുരഞ്ജനത്തിന്റെ വക്താക്കളാകുക എന്നതാണ് വ്യക്തികളുടെയും സഭയുടെയും ദൗത്യമെന്നും ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത പറഞ്ഞു. യുണൈറ്റഡ് റിലീജിയൻ ഇനിഷ്യേറ്റീവ് പീസ് ഫൗണ്ടേഷനും മാർത്തോമ സഭാ ആനിമേഷൻ വിഭാഗവും ആഞ്ഞിലിത്താനം സെന്റ് ജോൺസ് മാർത്തോമാ ഇടവകയും സംയുക്തമായി സംഘടിപ്പിച്ച സമാധാന സൗഹൃദ പ്രാർത്ഥനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആനിമേഷൻ സെന്റർ ഡയറക്ടർ റവ. ഡോ.ജോസ് പുന്നമടം അദ്ധ്യക്ഷത വഹിച്ചു. ഡോ.സൈമൺ ജോൺ, ഡോ.ജോസഫ് ചാക്കോ, ബെൻസി തോമസ്, പ്രൊഫ.പി.ജി ഫിലിപ്പ്, ഡോ.ആനി ജെ.മാത്യു, ജോസ് തോമസ്, ജോജോ മാത്യു, ജോസ് കെ.ജി, സുനിൽ ജോൺ, നിമ്മി സാറാ തമ്പി എന്നിവർ പ്രസംഗിച്ചു. ഡോ.ആനി ജെ മാത്യു വരച്ച ബൈബിളിലെ സസ്യങ്ങൾ ആൽബത്തിന്റെ പ്രകാശന കർമ്മം ഡോ.ഗീവർഗീസ് മാർ കൂറിലോസ് നിർവഹിച്ചു.