പ്രമാടം : പ്രമാടംപഞ്ചായത്തിന്റെ ആയൂർവേദ ഉപകേന്ദ്രം പൂങ്കാവിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി.സി.ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു. കെ.എം.മോഹനൻ, ജി. ഹരികൃഷ്ണൻ, വാഴവിള അച്യുതൻ നായർ, ലിജ ശിപ്രകാശ്, തങ്കമണി, ഡോ.ശ്രീകുമാർ,ബിന്ദു അനിൽ,സന്ദീപ് ജേക്കബ്എന്നിവർ പ്രസംഗിച്ചു.