navakerala
നവകേരള തദ്ദേശകം 2022 പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി‍. ഗോവിന്ദന്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ നടന്ന നവകേരള തദ്ദേശകം 2022 പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഒരു വർഷം ഒരു ലക്ഷം പേർക്ക് വീട് എന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഈ വർഷം ഇതുവരെ 82,000 വീടുകൾക്കുള്ള തുകയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ട്. കേരളത്തിൽ അഞ്ചു ലക്ഷം ഭവന രഹിതരാണുള്ളത്. ഇതിൽ രണ്ടര ലക്ഷം പേർക്ക് സ്വന്തമായി ഭൂമിയില്ല. സുമനസുകളുടെ സഹായം ഉൾപ്പെടെ സ്വീകരിച്ച് സ്ഥലം കണ്ടെത്തി സർക്കാർ ഇവർക്കെല്ലാം വീടുവച്ചു നൽ

കുമെന്ന് അദ്ദേഹം പറഞ്ഞു.

. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.പി സംഗീത, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, മുനിസിപ്പൽ ചേംബർ സംസ്ഥാന വൈസ് പ്രസിഡന്റ് ഷേർളി ഭാർഗവൻ, ചെങ്ങന്നൂർ നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ വി. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.