malinyam
നഗരത്തിൽ മാലിന്യം തള്ളയവരെ പിടികൂടിയപ്പോൾ

പത്തനംതിട്ട: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ രാത്രികാല പരിശോധനയിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളാനെത്തിയ പതിനഞ്ചോളം വാഹനങ്ങളും അലക്ഷ്യമായി മാലിന്യങ്ങൾ നിക്ഷേപിക്കാൻ ശ്രമിച്ച ഇരുപതോളം പേരെയും പിടികൂടി. ഇവർക്കെതിരെ കേരള മുൻസിപ്പാലിറ്റീസ് ആക്ട്, ഖരമാലിന്യ പരിപാലന നിയമം എന്നിവ പ്രകാരം നോട്ടീസ് നൽകി. ആർ.ടി വകുപ്പിന്റെ സഹായത്തോടെ വാഹന ഉടമകളെ കണ്ടെത്തി കർശന തുടർ നടപടികൾ സ്വീകരിക്കും. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീസ് പി. മുഹമ്മദ്, ബിനു ജോർജ്, ദീപുമോൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും കർശന രാത്രികാല പരിശോധനകൾ ഉണ്ടാകുമെന്ന് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ് അറിയിച്ചു.