human-rights

പത്തനംതിട്ട : ഹ്യൂമൻ റൈറ്റ്‌സ് പ്രൊമോഷൻ മിഷൻ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ലോക സമാധാന ഐക്യദാർഢ്യ സദസ് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.

മിഷൻ ജില്ലാ പ്രസിഡന്റ് സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആൻസി വർഗീസ്, സുഭാഷ് നടുവിലേതിൽ, മിഷൻ ജില്ലാ കോർഡിനേറ്റർ സിനു എബ്രഹാം, വൈസ് പ്രസിഡന്റ് ജോസ് എബ്രഹാം, കൈപ്പട്ടൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വി.പ്രിയ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ആർ.ശ്രീദേവിയമ്മ, ബി. വിശ്വനാഥൻ ഉണ്ണിത്താൻ, ജെറിൻ ജോയ്‌സ് തുടങ്ങിയവർ സംസാരിച്ചു.