exam

പത്തനംതിട്ട : പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് 2022-23 അദ്ധ്യയനവർഷം അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ 26ന് രാവിലെ 9.30നും അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച്ച് സ്‌കോളർഷിപ്പ് പരീക്ഷ ഉച്ചയ്ക്ക് ഒന്നിനും വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാ പട്ടികവർഗ വിദ്യാർത്ഥികളും ജാതി, വരുമാനം, സ്‌കൂൾ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ സഹിതം കൃത്യസമയത്ത് ഹാജരാകണം. തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം. ഫോൺ : 04735 227703.