റാന്നി : സംരക്ഷിത വനമേഖലകളിൽ വളർത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നത് പരാതി. റാന്നി വലിയകാവ് പൊന്തൻപുഴ റോഡിൽ വനമേഖലയോട് ചേർന്ന് നായ് കുഞ്ഞുങ്ങളെയും, പൂച്ചക്കുഞ്ഞുങ്ങളെയും ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട നായ്ക്കുട്ടിയുടെ മുകളിൽ വണ്ടികേറിയിരുന്നു. ഇവറ്റകൾ വാഹനങ്ങൾ വരുമ്പോൾ റോഡിലേക്ക് എടുത്തു ചാടുന്നത് പതിവാണ്. ഇരുചചക്ര വാഹന യാത്രികരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളുടെ ശല്യമുള്ള മേഖലയായതിനാൽ ഇതുവഴിയുള്ള യാത്രികർക്ക് വന്യ മൃഗങ്ങളെയും വളർത്തു മൃഗങ്ങളെയും ഒരുപോലെ പേടിക്കേണ്ട അവസ്ഥയാണ്. സംരക്ഷിത വനമേഖലയിൽ അറവു മാലിന്യങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നതിനു പുറമെയാണ് ഇത്തരം പ്രവൃത്തിയും. കരികുളം, കുടമുരുട്ടി, മൂങ്ങാപ്പാറ എന്നീ വനമേഖലകളിലും സമാനമായ രീതിയിൽ വളർത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നതായും പരാതിയുണ്ട്.