പത്തനംതിട്ട: അഴിമതിക്കാരും കൈക്കൂലിക്കാരും വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. അഴിമതിക്കാർ സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരും. അതിനുള്ള സംവിധാനം സർക്കാർ ഒരുക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കർശനമായി നടപ്പാക്കും. നവകേരള തദ്ദേശകം 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഓരോ തദ്ദേശ സ്ഥാപനത്തിലും 1000 പേരിൽ അഞ്ചു പേർക്ക് തൊഴിൽ നൽകാനുള്ള നടപടികൾ അടുത്ത ഏപ്രിൽ മുതൽ നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, അഡ്വ.ടി.സക്കീർ ഹുസൈൻ , ആർ. തുളസീധരൻപിള്ള, പി.എസ്. മോഹനൻ, നഗരകാര്യ ഗവ. സെക്രട്ടറി ബിജു പ്രഭാകർ, പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എ.പി. അജിത്കുമാർ, ഗ്രാമവികസന ജോയിന്റ് ഡവലപ്‌മെന്റ് കമ്മിഷണർ ജി. കൃഷ്ണകുമാർ, നഗരകാര്യ ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് ഹുവൈസ്, ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണർ എൻ. ഹരി എന്നിവർ സംസാരിച്ചു.