bjp-
ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ . ഷൈൻ ജീ കുറുപ്പ്‌ ധർണ്ണ ഉത്‌ഘാടനം ചെയ്യുന്നു

റാന്നി: പഞ്ചായത്തിലെ നാലാം വാർഡിൽ കൂടി കടന്നു പോകുന്ന തിരുവാഭരണ പാതയിൽ സ്വകാര്യ കമ്പനിക്ക് കേബിൾ സ്ഥാപിക്കുന്നതിന് വേണ്ടി അനുവാദം നൽകുകയും അത് ഭരണസമിതിയിൽ നിന്നും മറച്ചുവച്ച് പഞ്ചായത്ത് സെക്രട്ടറി ചട്ടലംഘനം നടത്തിയതിലും പ്രതിഷേധിച്ച് ഭരതീയ ജനതാ പാർട്ടി റാന്നി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻ ജി.കുറുപ്പ്‌ ധർണ ഉദ്ഘാടനം ചെ‌യ്തു. പ്രസിഡന്റ് വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ കർത്താ, സന്തോഷ് കുമാർ, രവീന്ദ്രൻ മന്ദിരം, വിനോദ് കുമാർ, അനോജ് കുമാർ അനീഷ് നായർ, സ്മിതാ പാലക്കൽ, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.