ഏനാത്ത്: ഗവ.എസ്.വി.എൽ.പി സ്കൂളിൽ ഏഴംകുളം കൃഷിഭവന്റെ സഹായത്തോടെ നിർമ്മിച്ച സ്കൂൾ പച്ചക്കറിതോട്ടത്തിലെ വിളവെടുപ്പ് നടത്തി.വെണ്ട,ചീര,വഴുതന, പയർ, തക്കാളി, പച്ചമുളക്, എന്നിങ്ങനെ വിവിധ പച്ചക്കറികൾ വിളഞ്ഞു നിൽക്കുന്ന പച്ചക്കറിതോട്ടം കുട്ടികൾക്ക് നേരനുഭവങ്ങളുടെ സമൃദ്ധിയായി. മണ്ണൊരുക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള പ്രവർത്തനങ്ങളിൽ, സജീവമായി പങ്കെടുക്കാനും, പച്ചക്കറിതോട്ടവുമായി ബന്ധപ്പെടുത്തി അവരുടെ പഠനപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പോർട്ഫോളിയോ തയാറാക്കുന്നതിനും കുട്ടികൾക്ക് കഴിഞ്ഞു, മലയാളം ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളുമായി, ബന്ധപ്പെട്ട്, വിവരണം തയാറാക്കൽ, പ്രോജക്റ്റ്‌ തയാറാക്കൽ എന്നിവ ചെയ്യുന്നതിനും പച്ചക്കറി കൃഷി കുട്ടികൾക്ക് പ്രയോജനകരമായി,, വിളവെടുപ്പ്, ഏഴംകുളം പഞ്ചായത്ത് അംഗം വിനോദ് തുണ്ടത്തിൽ നിർവഹിച്ചു. ഏഴംകുളം കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ അനീസ,പി.ടി.എ പ്രസിഡന്റ് വിനോദ് വിജയൻ,സ്കൂൾ പ്രധാന അദ്ധ്യാപിക ഷേർലി എന്നിവർ സംസാരിച്ചു.