ivan
കോൺഗ്രസ് അംഗത്വ വിതരണ പരിപാടി ജില്ലാതല ഉദ്ഘാടനം എ.െഎ.സി.സി സെക്രട്ടറി െഎവാൻ ഡിസൂസ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: പരാജയങ്ങൾകൊണ്ട് കോൺഗ്രസ് തളരില്ലെന്ന് എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ പറഞ്ഞു. ഡി.സി.സി അംഗത്വ വിതരണ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രദേശ് റിട്ടേണിംഗ് ഓഫീസർ വി.കെ.അറിവഴകൻ, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എം.നസീർ, പഴകുളം മധു, ഡിജിറ്റൽ മെമ്പർഷിപ്പ് ദേശീയ കോ ഓർഡനേറ്റർ സ്വപ്‌നാ പാട്രോണിക്ക്‌സ്, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, ബാബു ജോർജ്, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി, എൻ.ഷൈലാജ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ് എന്നിവർ പ്രസംഗിച്ചു.