പന്തളം:കുളനടപുതുവാക്കൽ ഗ്രാമീണ വായനശാലയും ഗ്രാമീണ ബാലവേദിയും ചേർന്ന് എസ്.എസ് എൽ .സി , പ്ലസ് ടു വിദ്യാർത്ഥികൾക്കായി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തും. 13 ന് 2.30ന് മാമ്മൻ പന്തളം മെമ്മോറിയൽ ഹാളിലാണ് ക്ളാസ്..
കാതോലിക്കറ്റ് കോളേജ് അസി. പ്രൊഫസർ ഡോ. പി.ജെ. ബിൻസി ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് ജോസ് കെ. തോമസ് അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട ദിശ ഡയറക്ടർ എം.ബി. ദിലീപ് കുമാർ ക്ലാസ് നയിക്കും. റിട്ട. അദ്ധ്യാപകൻ കെ.പി. ഭാസ്‌കരൻ പിള്ള,
ചൈതന്യം കൗൺസലിങ് സെന്റർ ഡയറക്ടർ അഡ്വ. ജോൺ ഏബ്രഹാം, റിട്ട. ഡിവൈ.എസ്.പി എൻ.ടി. ആനന്ദൻ എന്നിവർ ക്ളാസെടുക്കും.