 
തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവബലി ഭക്തർക്ക് ദർശന സുകൃതമായി. ഉത്സവബലിക്കു മുന്നോടിയായി ക്ഷേത്രം തന്ത്രി മണ്ഡപത്തിലെത്തി. മരപ്പാണി കൊട്ടുന്ന വാദ്യകലാകാരൻ ദേവനോടും ആചാര്യനോടും അനുമതി വാങ്ങി മരപ്പാണി കൊട്ടിത്തുടങ്ങിയതോടെ ഉത്സവബലിക്കുള്ള ചടങ്ങുകൾ ആരംഭിച്ചു. തന്ത്രി ആദ്യം ദ്വാരപാലകന്മാർക്ക് ഹവിസ്സു തൂകി. തുടർന്ന് കിഴക്കു വാഹനത്തിനും അഗ്നിക്കും സപ്തമാതൃക്കൾക്കും ഹവിസ്സു തൂകിയ ശേഷമാണ് ഉത്സവബലി ആരംഭിച്ചത്. അഗ്നിശർമൻ നാരായണൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ഉത്സവബലി നടന്നത്. മേൽശാന്തിമാരായ ഈശ്വരൻ നമ്പൂതിരി, രമേശ് വിഷ്ണു, കീഴ്ശാന്തി വി. ജിഷ്ണു എന്നിവർ നേതൃത്വം നൽകി.