forest-station-
തണ്ണിത്തോട് മോഡൽ ഫോറെസ്റ് സ്റ്റേഷന്റെ കെട്ടിടം മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി : മാനവരാശിയുടെ നിലനിൽപ്പിന് വനം സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. തണ്ണിത്തോട് മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെയും ഡോർമെറ്ററിയുടെയും എലിമുള്ളുംപ്ലാക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ഫോറസ്ട്രി ക്ലബിന്റെയും ഉദ്ഘാടനവും സ്കൂളിലെ വിദ്യാവനം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ യു ജനീഷ് കുമാർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഡി. ജയപ്രസാദ്, സോഷ്യൽ ഫോറസ്ട്രി ദക്ഷിണ മേഖല കൺസർവേറ്റർ എൻ. ടി. സാജൻ, കോന്നി ഡി. എഫ്. ഒ. ശ്യാം മോഹൻലാൽ,ഫ്ലയിങ് സ്ക്വാഡ് ഡി എഫ് ഒ ബൈജു കൃഷ്ണൻ, പെരിയാർ ടൈഗർ റിസർവ് ഡെപ്യുട്ടി ഡയറക്ടർ കെ വി. ഹരികൃഷ്ണൻ,സോഷ്യൽ ഫോറസ്ട്രി എ. സി. എഫ്. സി. കെ. ഹാബി, ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്ത് അംഗം എ ആർ സ്വഭു തുടങ്ങിയവർ പ്രസംഗിച്ചു