അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ വനിതാദിനാഘോഷം നടത്തി. വിമൺസെൽ പ്രസിഡന്റ് റിയാന എം. എസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. അഭിനേത്രിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ദേവി എസ്. മുഖ്യാതിഥിയായിരുന്നു. കവയിത്രിയും ചെങ്ങന്നൂർ എസ്. എൻ. കോളേജ് അദ്ധ്യാപികയുമായ പാർവതി രാമചന്ദ്രന്റെ 'ബ്ലൂംസ് ഒഫ് പെർപെച്യുവിറ്റി' എന്ന പുസ്തകം കളക്ടർ പ്രകാശനം ചെയ്തു. കോളേജ് മാനേജിംഗ് ഡയറക്ടർ എബിൻ ആമ്പാടിയിൽ, പ്രിൻസിപ്പൽ ഡോ. ഷാജി മോഹൻ ബി., അക്കാഡമിക് ചെയർമാൻ ഡോ, കേശവ് മോഹൻ, വൈസ് പ്രിൻസിപ്പൽ ഡോ. എം. ഡി. ശ്രീകുമാർ, അക്കാഡമിക് കോർഡിനേറ്റർ പ്രൊഫ. രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.വിമൺസെൽ സെക്രട്ടറി ആഷ്‌ലി പി. സ്വാഗതം പറഞ്ഞു.