
അടൂർ : സംസ്ഥാന ഹോർട്ടികോർപ്പ് തേനീച്ച വളർത്തൽ കേന്ദ്രം മാവേലിക്കരയുടെ നേതൃത്വത്തിൽ ഏനാദിമംഗലം കൃഷിഭവന്റെ സഹകരണത്തോടെ 16, 17, 18 തീയതികളിൽ തേനീച്ച വളർത്തലിൽ പരിശീലനം നൽകുന്നു. ഹോർട്ടി കോർപ്പ് റീജിയണൽ മാനേജർ ബി.സുനിൽ, പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയേൽ , റിസോഴ്സ് പേഴ്സൺ പി.സേതുകുമാർ എന്നിവർ നേതൃത്വംനൽകും. ആദ്യം രജിസ്റ്റർചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. തേനീച്ച വളർത്തൽ നിലവിൽ ചെയ്യുന്നവർക്ക് പരിശീലന രജിസ്ട്രേഷന് മുൻഗണന. ഫോൺ 9446352984