കോന്നി: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. തണ്ണിത്തോട് മൂഴി നിരവുകാലായിൽ അഖിൽ സന്തോഷ് (22) ആണ് പിടിയിലായത്. തണ്ണിത്തോട് സ്കൂളിന് സമീപം കാറിൽ ഇന്നലെ വൈകിട്ട് കുട്ടികൾക്ക് വില്പന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എസ്. ഐ. ആർ. കെ. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. റിമാൻഡ് ചെയ്തു.