 
കൊടുമൺ : നാടുമുഴുവൻ വിദ്യാലയങ്ങൾ ഉണ്ടാകട്ടെയെന്നും വിദ്യകൊണ്ട് സ്വതന്ത്രരാകട്ടെയെന്നും ശ്രീനാരായണഗുരു ഉപദേശിച്ചത് സമൂഹത്തിൽ നിലനിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കണ്ടുകൊണ്ടാണെന്ന് ജില്ലാ പാലിയേറ്റീവ് കെയർ യൂണിറ്റ് രക്ഷാധികാരിയും സി. പി. എം. ജില്ലാ സെക്രട്ടറിയുമായ കെ . പി. ഉദയഭാനു പറഞ്ഞു. അങ്ങാടിക്കൽ തെക്ക് എസ്. എൻ. വി. എച്ച്. എസ്. എസ്. ആൻഡ് വി. എച്ച്. എസ്. എസിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി രൂപീകരിച്ച കിഡ്നി കെയർ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്ങാടിക്കൽ എസ്. എൻ. ഡി. പി. ശാഖായോഗം പ്രസിഡന്റ് രാഹുൽ. സി അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. രാജീവ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ബീനാ പ്രഭ, കൊടുമൺ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, സ്‌കൂൾ മാനേജർ രാജൻ. ഡി. ബോസ്, ശാഖാ സെക്രട്ടറി ബിനു. ആർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്യാം, ജെ സ്വാഗതം പറഞ്ഞു.