തിരുവല്ല : ജെ.സി.എെ മാന്നാർ ടൗൺ അറ്റ്ലാന്റയുടെ വനിതാദിനാചരണത്തിന്റെ ഭാഗമായി നെടുമ്പ്രം പഞ്ചായത്തിലെ വനിതാ ആരോഗ്യപ്രവർത്തകരെയും കൊവിഡ് വോളന്റിയേർസിനെയും ആദരിച്ചു. ജെ.സി.എെ പ്രസിഡന്റ് അഭിലാഷ്.വി അദ്ധ്യക്ഷത വഹിച്ചു. കോഒാപ്പറേറ്റീവ് എംപ്ളോയിസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ സനൽകുമാർ മുഖ്യാതിഥിയായിരുന്നു. സുരേഷ് വി.ആർ, ലിറ്റി അഭിലാഷ്, മിനി സുരേഷ്, വാർഡ് അംഗം പ്രീതിമോൾ എന്നിവർ പ്രസംഗിച്ചു.