11-vipin
വിപിൻ

പത്തനംതിട്ട: ആസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നുപേരിൽ നിന്നായി 6 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ പാലക്കാട് നിന്ന് തിരുവല്ല പൊലീസ് പിടികൂടി. പാലക്കാട് മണ്ണാർക്കാട് പൊകശ്ശേരി പൂഞ്ചോല നാമ്പുള്ളിപുരക്കൽ വിപിൻ (27) ആണ് പിടിയിലായത്. തിരുവല്ല നെടുമ്പ്രം കല്ലുങ്കൽ വെൺപാല വർഷാലയം വീട്ടിൽ വിനീത്, നെടുമ്പ്രം പുതുപ്പറമ്പിൽ മനു പി മോഹൻ, നെടുമ്പ്രം കല്ലുങ്കൽ പാട്ടത്തിൽ പറമ്പിൽ രാകേഷ് ആർ രാജ് എന്നിവരോട് 2 ലക്ഷം വീതം വാങ്ങി ജോലി നൽകാതെ മുങ്ങുകയായിരുന്നു .തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു അന്വേഷണം.. അന്വേഷണ സംഘത്തിൽ എസ്. ഐ പി .കെ രാജൻ, സി .പി .ഒ വിഷ്ണു ദേവ് എന്നിവരാണ് ഉണ്ടായിരുന്നത്.