 
കൊടുമൺ : കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖല സുസ്ഥിരവികസന സൂചികയിൽ രാജ്യത്ത് ഒന്നാമതാണെന്നും സിലബസ് പരിഷ്‌കരണം കാലത്തിനനുസരിച്ച് നടപ്പിലാക്കുന്നതിന് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വീണാജോർജ് പറഞ്ഞു. അങ്ങാടിക്കൽ തെക്ക് എസ്. എൻ. വി. എച്ച്. എസ്. എസ്. ആൻഡ് വി. എച്ച്. എസ്. എസിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനവും സർവീസിൽനിന്ന് വിരമിക്കുന്ന അഞ്ച് അദ്ധ്യാപകരുടെ യാത്രയയപ്പു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്കൂൾ മാനേജർ രാജൻ ഡി.ബോസ് അദ്ധ്യക്ഷനായിരുന്നു. സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അഞ്ച് അദ്ധ്യാപകരുടെ ഛായാചിത്രങ്ങൾ മുൻ മാനേജർ സി. വി. ചന്ദ്രൻ അനാച്ഛാദനം ചെയ്തു. ശാഖാ സെക്രട്ടറി ബിനു. ആർ മാനേജ്‌മെന്റ് ഉപഹാരവും കെ. കെ. അശോക് കുമാർ, സുനിൽ തുപ്പാശേരിൽ എന്നിവർ പി. റ്റി. എ. ഉപഹാരവും നൽകി. വാർഷികസമ്മേളനം ആന്റോ ആന്റണി എം. പി. ഉദ്ഘാടനം ചെയ്തു. എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയൻ പ്രസിഡന്റ് അഡ്വ. മണ്ണടി മോഹനൻ, ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ. പി. ജയൻ, ഫാ. രഞ്ജു. പി. കോശി എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ദയാരാജ് സ്വാഗതവും അനുസ്മിത നന്ദിയും പറഞ്ഞു.