തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 350 ഓതറ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ ആറാമത് പ്രതിഷ്ഠ വാർഷിക മഹോത്സവം ഇന്ന് കൊടിയേറും. രാവിലെ 8നും 8.30നും മദ്ധ്യേ ക്ഷേത്രംതന്ത്രി രഞ്ജു അനന്തഭദ്രത്തിന്റെയും മേൽശാന്തി ലക്ഷ്മണൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്യും.ശാഖ ചെയർമാൻ ആർ.മനോജ് ഗോപാൽ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ സന്ദേശം നൽകും.യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ, ഇൻസ്പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ എന്നിവർ മുഖ്യാതിഥികളാകും.ശാഖാ കൺവീനർ അനീഷ് ആനന്ദ്, യൂണിയൻ വനിതാസംഘം സെക്രട്ടറി സുധാഭായ്, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിശാഖ് പി.സോമൻ,കുമാരനാശാൻ മെമ്മോറിയൽ ശാഖാസെക്രട്ടറി അഡ്വ.വി.എസ്.അനീഷ്‌,കിഴക്കൻ ഓതറ ശാഖാസെക്രട്ടറി വാസുദേവൻ കെ.എ, തൈമറവുംകര ശാഖാസെക്രട്ടറി രാജേഷ് ശശിധരൻ, ഉത്സവകമ്മിറ്റി കൺവീനർ അനിൽ കുളങ്ങരയ്ക്കൽ എന്നിവർ പ്രസംഗിക്കും. നാളെ രാവിലെ മുതൽ വിശേഷാൽ പൂജകൾ,10.30ന് സ്വാമിനി നിത്യചിന്മയി മാതാജിയുടെ പ്രഭാഷണം . ഒന്നിന് അന്നദാനം.രാത്രി 7.30ന് കോമഡി ഷോ.13ന് രാവിലെ 9.30ന് കലശാഭിഷേകം 11ന് ശിവഗിരിമഠം ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണംനടത്തും. ഒന്നിന് സമൂഹസദ്യ.വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര.