പന്തളം: മുട്ടാർ അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. 16നു സമാപിക്കും. നിറപറ സമർപ്പണം 17നും ഉത്സവം 18നും നടക്കും. 14ന് രാവിലെ 10നു രുഗ്മിണീസ്വയംവരം. ബുധനാഴ്ചയജ്ഞ സമാപനം. വൈകിട്ടു 4ന് അവഭൃഥസ്‌നാനം,
17നു രാവിലെ 7 മുതൽ ക്ഷേത്രത്തിൽ ഭഗവാനു തിരുമുമ്പിൽ നിറപറ സമർപ്പണം, വൈകിട്ട് 6നു കൊച്ചി ഇടപ്പള്ളി വിഷ്ണു അവതരിപ്പിക്കുന്ന സോപാനസംഗീതം, 6.45നു ദീപാരാധനയ്ക്കു ശേഷം കോട്ടയം പനച്ചിക്കാട് വൈഷ്ണവം ഭജൻസിന്റെ ഈശ്വരനാമഘോഷം.
ആറാം ദിവസം വരെ വൈകിട്ട് 7ന് ആചാര്യന്റെ ആദ്ധ്യാത്മിക പ്രഭാഷണം. മുട്ടത്തറ സതീഷ്ചന്ദ്രൻ കൃഷ്ണായനമാണ് യജ്ഞാചാര്യൻ. അനു മെഴുവേലി, നെല്ലിമുകൾ സുധി ഭാസ്‌കർ, നാരങ്ങാനം സന്തോഷ് എന്നിവർ യജ്ഞ പൗരാണികരും ഉണ്ണിക്കൃഷ്ണൻ കായംകുളം യജ്ഞഹോതാവുമാണ്.
18ന് ഉത്സവം. രാവിലെ 5ന് അഷ്ടദ്രവ്യമഹാഗണപതിഹവനം. 7നു നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, വിശേഷാൽ പൂജകൾ, കളഭാഭിഷേകം. രാവിലെ 8 മുതൽ ഭൂതനാഥോപാഖ്യാനം, ഉച്ചയ്ക്ക് 1ന് ഉത്രസദ്യ.
വൈകിട്ട് 6ന് അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിക്കുന്ന സോപാനസംഗീതം, 6.45നു ദീപാരാധന, ദീപക്കാഴ്ച.
രാത്രി 7നു മന്നം കാരുണ്യനിധി എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗവും പന്തളം യൂണിയൻ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി വിതരണം ചെയ്യും. രാത്രി 8നു തിരുമുമ്പിൽ സേവ, 9.45നു നായാട്ടുവിളി.