തിരുവല്ല: കവിയൂർ പടിഞ്ഞാറ്റുംചേരിയിൽ ഏഴേക്കറോളം വരുന്ന പുരയിടത്തിൽ തീ പടർന്നു പിടിച്ചു. തിരുവല്ല സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിനാണ് തീ പിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഓടിക്കൂടിയ നാട്ടുകാർ പുരയിടത്തിലെ വീടിനോടു ചേർന്നുള്ള ഭാഗത്തെ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി തീ പൂർണമായും അണച്ചു