ചെങ്ങന്നൂർ: മുളക്കുഴയിൽ കെ-റെയിൽ പദ്ധതിയുടെ ഭാഗമായി കല്ലിടൽ തുടരുന്നു. ഇന്നലെ 32 കല്ലുകളിട്ടു. ആകെ 91 കല്ലുകൾ നിലവിലിട്ടിട്ടുണ്ട്. പൂപ്പൻകരമോടി, തച്ചിലേത്തു, വലിയപറമ്പ് കോളനി, പാറപ്പാട്, പെരിങ്ങാല വട്ടയത്തിൽ ഭാഗങ്ങളിലാണ് കല്ലിട്ടത്. പാറപ്പാട് ആഴന്തനിൽക്കുന്നതിൽ ഭാഗത്തെ കല്ലിടലിനെതിരേ മുളക്കുഴ പഞ്ചായത്ത് 15ാം വാർഡംഗം പി.എം. സനീഷിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധവുമായി വീട്ടുകാരും, കെറെയിൽ വിരുദ്ധ ജനകീയസമിതിയും രംഗത്തുണ്ടായിരുന്നു.