തിരുവല്ല: കവിയൂർ ഗ്രാമപഞ്ചായത്ത് മനയ്ക്കച്ചിറയിൽ പണികഴിപ്പിച്ച വഴിയോര വിശ്രമകേന്ദ്രം മാത്യു ടി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല ഡിവൈ.എസ്.പി. ടി. രാജപ്പൻ റാവുത്തർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിമി ലിറ്റി, പഞ്ചായത്തംഗങ്ങളായ വിനോദ് കെ.ആർ, ശ്രീകുമാരി, കെ.ആർ.രാജശ്രീ, ലിൻസി, സി.എൻ.അച്ചു, സിന്ധു, റെയ്ച്ചൽ മാത്യു, അസി.സെക്രട്ടറി സിനികുമാരി എന്നിവർ പ്രസംഗിച്ചു. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയോരത്ത് 19 ലക്ഷം രൂപയോളം ചെലവഴിച്ചാണ് വിശ്രമകേന്ദ്രം പണിതത്.