1-sndp-ups-malayalapuzha
പത്തനംതിട്ട എസ്. എൻ. ഡി. പി. യൂണിയൻ പ്രസിഡന്റും ഐ. ടി. ഡി. സി. ഡയറക്ടറുമായ കെ. പദ്മകുമാർ ഹോക്കി സ്റ്റിക്ക് വിതരണ ഉദ്ഘാടനം നിർവ്വഹിക്കുന്നു

മലയാലപ്പുഴ: പത്തനംതിട്ട ജില്ലയിലെ ഹോക്കി അസോസിയേഷന്റെയും സ്‌പോർട്ട്‌സ് കൗൺസിലിന്റെയും നേതൃത്വത്തിൽ മലയാലപ്പുഴ എസ്. എൻ. ഡി. പി. യു. പി. സ്‌കൂളിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ മജേഷ് വടക്കിനേത്ത് അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട എസ്. എൻ. ഡി. പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റും ഐ. ടി. ഡി. സി. ഡയറക്ടറുമായ കെ. പദ്മകുമാർ ഹോക്കി സ്റ്റിക്ക് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ഭാരവാഹികളായ വിനോദ് പുളിമൂട്ടിൽ , ഗോപാലകൃഷ്ണൻ, അമൃതേഷ്, ജയേഷ്, സുലേഖ എന്നിവർ പങ്കെടുത്തു. അദ്ധ്യാപിക മിസി സി. എസ്. സ്വാഗതം പറഞ്ഞു