
മല്ലപ്പള്ളി: യുദ്ധമോ, സമാധാനമോ വേണ്ടതെന്ന വിഷയത്തിൽ മല്ലപ്പള്ളി പ്രസ് ക്ലബും ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയും ചേർന്ന് മല്ലപ്പള്ളി ടൗണിൽ നടത്തിയ അഭിപ്രായ ശേഖരണം ശ്രദ്ധേയമായി. സ്വകാര്യ ബസ് സ്റ്റാൻഡ് കവാടത്തിലെ ഭിത്തിയിൽ പതിച്ച കാൻവാസിലാണ് തുറന്ന വോട്ടെടുപ്പ് നടത്തിയത്. വീരചക്രം നേടിയ ധീരജവാൻ ശാന്തിപുരം കോഴികുന്നത്ത് കെ.ജി.ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ്, വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.വിദ്യാമോൾ, ബിജു നൈനാൻ പുറത്തൂടൻ, എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റർ, ശ്രീചിത്തിര സമിതി വൈസ് ചെയർമാൻ,എം.എം.ഖാൻ റാവുത്തർ, കുഞ്ഞുകോശി പോൾ, ജിനോയ് ജോർജ്, പ്രസ് ക്ലബ് പ്രതിനിധികളായ കെ.സതീഷ് ചന്ദ്രൻ, ഷിനു കുര്യൻ, എൻ.കെ.സുഭാഷ് ലാൽ, ജിജു വൈക്കത്തുശേരി, രാജീവ് ഇടത്തനാട്ട്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സി.പി.ഒ. ജിക്കു സി. ചെറിയാൻ, സുബി എലിസബത്ത്, ആർട്ടിസ്റ്റ് മധു ഡി. വായ്പൂര് എന്നിവർ പ്രസംഗിച്ചു. പോസ്റ്റർ, ചിത്ര രചനാ ക്യാമ്പും നടത്തി