തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻതല സഹോദരൻ അയ്യപ്പൻ മേഖലാ സമ്മേളനം നാളെ ഇരവിപേരൂർ ശാഖ ഒാഡിറ്റോറിയത്തിൽ നടക്കും. തിരുവല്ല ടൗൺ 93, വള്ളംകുളം 98, ഓതറ 350, ഇരവിപേരൂർ 1347, നെല്ലിമല 1648, കിഴക്കൻ ഓതറ 5531, തൈമറവുംകര 6326 എന്നീ ശാഖകളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖപ്രസംഗം നടത്തും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സന്ദേശം നൽകും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു, നിയുക്ത ഡയറക്ടർബോർഡ് അംഗം സന്തോഷ് തങ്കപ്പൻ, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം,രാജേഷ്‌കുമാർ.ആർ, പ്രസന്നകുമാർ,മനോജ് ഗോപാൽ,സരസൻ റ്റി.ജെ.,അനിൽ ചക്രപാണി,പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ കെ.കെ.രവി,കെ.എൻ.രവീന്ദ്രൻ വനിതാസംഘം പ്രസിഡന്റ് സുമാ സജികുമാർ, സെക്രട്ടറി സുധാഭായ് ബ്രഹ്മാനന്ദൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിശാഖ് പി.സോമൻ, സെക്രട്ടറി സൂര്യകിരൺ, വൈദികസമിതി പ്രസിഡന്റ് ഷിബു ശാന്തി, സെക്രട്ടറി സുജിത്ത് ശാന്തി എന്നിവർ സംസാരിക്കും. ഇരവിപേരൂർ ശാഖ സെക്രട്ടറി സുരേന്ദ്രൻ കെ.കെ. സ്വാഗതവും ശാഖ പ്രസിഡന്റ് സുബാഷ് വി.സി. നന്ദിയും പറയും. രാവിലെ 10 മുതൽ ഗുരുദേവ ദർശനവും സംഘടനയും എന്ന വിഷയത്തിൽ അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ ക്ലാസ് നയിക്കും. 20ന് രാവിലെ 10ന് 434-ാം മണ്ണന്തോട്ടുവഴി ശാഖാ ഒാഡിറ്റോറിയത്തിൽ ഡോ. പൽപ്പു മേഖലയുടെയും 27ന് രാവിലെ 10ന് 1153-ാം നെടുമ്പ്രം ശാഖാ ഒാഡിറ്റോറിയത്തിൽ സി.കേശവൻ മേഖലയുടെയും ഏപ്രിൽ 3ന് രാവിലെ 10ന് 101-ാം കീഴ്‌വായ്പൂക്ശാഖാ ഒാഡിറ്റോറിയത്തിൽ കുമാരനാശാൻ മേഖലയുടെയും സമ്മേളനങ്ങൾ നടക്കും.