sarath
കെ. എസ്. ശരത്ത്

പത്തനംതിട്ട : എം. സി. റോഡിൽ കൊട്ടാരക്കരയ്ക്ക് സമീപം പുത്തൂരിൽ ബൈക്കും മത്സ്യം കയറ്റിവന്ന വാഹനവും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കായിക അദ്ധ്യാപകൻ മരിച്ചു.അഴൂർ കോയിപ്പുറത്ത് വീട്ടിൽ കെ. എസ്. ശരത്ത് (35) ആണ് മരിച്ചത് . കുമ്പഴ മൗണ്ട് ബഥനി സ്കൂളിലെ അദ്ധ്യാപകനാണ്. വ്യാഴാഴ്ച രാത്രിയിൽ കൊട്ടാരക്കരയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം കുമ്പഴ മൗണ്ട് ബഥനി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ . ഭാര്യ: ഡിൽന (അദ്ധ്യാപിക). ശിവൻകുട്ടി, ഉഷ ദമ്പതികളുടെ മകനാണ്. സഹോദരി: ശാരി.